2011 ഏപ്രിൽ 9, ശനിയാഴ്‌ച

njhanum ente naatukaarum

എന്റെ  നാട്  തൃശൂര്‍ ജില്ലയില്‍ മിനി ഗള്‍ഫ്‌ എന്ന് പേര് കേട്ട ചാവക്കാട് ആണ്, ചവക്കാടിനെ കുറിച്ച് പറയുമ്പോള്‍ ആദ്യം പറയേണ്ടിവരിക തികച്ചും മതനിരപേക്ഷതയുടെ ഒരു കൂടാരം എന്ന പേരായിരിക്കും എന്റെ ദേശത്തിന് ഏറ്റവും  അനുയോജ്യം എന്ന വസ്തുതയാണ്.  ഇത് പറയുമ്പോള്‍ ഞാന്‍ എന്റെ നാടിനെ പൊക്കി പറയുകയാണ്‌ എന്നായിരിക്കും നിങ്ങള്‍ വിചാരിക്കുക, മണത്തല പള്ളിയും, ശ്രീ വിശ്വനാഥ ക്ഷേത്രവും, പാലയൂര്‍ ചര്‍ച്ചും എല്ലാം തന്നെ അടുത്തടുത് സ്ഥിതി ചെയ്യുന്നത് പോലെ ഒരേ മനസ്സുമായി ഇടകലര്‍ന്നു ജീവിക്കുന്ന നാനാജാതി മതസ്ഥരുടെ നാടാണ് ചാവക്കാട് ദേശം എന്ന സത്യം നിങ്ങള്‍ക്കും ബോധ്യമാകും ഒരിക്കല്‍ നിങ്ങള്‍ എന്റെ  നാട്ടില്‍ വന്നാല്‍....      

2011 മാർച്ച് 15, ചൊവ്വാഴ്ച

njhan

ഹായ് എന്റെ പേര് ഇതിനകം നിങ്ങള്‍  അറിഞ്ഞിരിക്കുമല്ലോ? നിങ്ങളുടെ  ഈ ലോകത്തില്‍ ഞാന്‍ പുതിയ ഒരു ബ്ലോഗര്‍ ആണ് (അങ്ങിനെ പറയാമോ എന്നറിയില്ല ) നിങ്ങളുടെ എല്ലാ വിധ സഹായ സഹകരണങ്ങളും  പ്രതീക്ഷിച്ചു കൊണ്ട് ഞാന്‍ തുടങ്ങട്ടെ